കാര്‍ഷിക വിളകളുടെ തറവില പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും സംഭരണ പ്രഖ്യാപനവും നടത്തി.ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം നേന്ത്രക്കായ കിലോയ്ക്ക് 24 രൂപ തോതില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചുകൊണ്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.ജില്ലയില്‍ നടക്കുന്ന സംഭരണത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കല്‍പ്പറ്റ എംഎല്‍എ സി. കെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ചു.
മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായി.സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് താങ്ങുവില പ്രഖ്യാപനവും സംഭരണവും നടത്തിയത്.
16 ഇനം പഴം പച്ചക്കറികള്‍ക്കാണ് അടിസ്ഥാന വില പ്രഖ്യാപിച്ചത്. ചടങ്ങില്‍ സി പി എ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മനേജര്‍ ടി ആര്‍ ഷാജി, കൃഷി മന്ത്രി അഡീ. പ്രെവറ്റ് സെക്രട്ടറി കെ എം ബാബു,ഡെപ്യൂട്ടി ഡയറക്ടര്‍ സിബി റ്റി നീണ്ടശേരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഫിലിപ്പ് വര്‍ഗീസ്, ജെസി മോള്‍, സുധിശന്‍ അസി.ഡയറക്ടര്‍ മാര്‍ക്കറ്റിംങ്, ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മനേജര്‍ സിബി ചാക്കോ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ലെനിന്‍ സ്റ്റാന്‍സ് ജോക്കബ്, കൃഷി ഓഫീസ് ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.