അധ്യാപകര്‍  നടത്തുന്ന സമരത്തിന്  വിവിധ സംഘടനകളുടെ പിന്തുണ

0

നിയമനാംഗീകാരം ആവശ്യപ്പെട്ട് അധ്യാപകര്‍ രണ്ടാഴ്ചയായി നടത്തുന്ന സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണ… നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയന്‍ കേരളയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് എന്‍.ജി.ഒ അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അഞ്ച് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം 12 ദിവസം പിന്നിട്ടു.2016 – 2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാത്ത അധ്യാപകരാണ് സമരം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുരിതം പേറുന്ന ഇവര്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല ഇല്ല.എയ്ഡഡ് സ്‌കൂളില്‍ കുട്ടികള്‍ വര്‍ധിച്ചതിനാല്‍ ഉണ്ടായ അധിക തസ്തികയിലും ലീവ് വേക്കന്‍സി , റിട്ടയര്‍മെന്റ് തുടങ്ങിയ മറ്റ് ഒഴിവുകളിലും വിവിധ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടു പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എയ്ഡഡ് മേഖലയിലെ അധിക തസ്തികകളില്‍ 50% അധ്യാപക ബാങ്കില്‍ നിന്ന് ആവണമെന്ന് 2016 ഡിസംബറില്‍ കെ ഇ ആര്‍ ഭേദഗതിയാണ് മൂവായിരത്തോളം അധ്യാപകരെയും കുടുംബത്തിലേക്ക് ദുരിതത്തിലേക്ക് തള്ളി വിട്ടത്. സെപ്റ്റംബര്‍ 16ന് നടന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടെ അനുകൂലമായ ഒരു തീരുമാനവും സര്‍ക്കാര്‍ കൈ കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ധ്യാപകര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കേരള എന്‍. ജി.ഒ. അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട് മോബീഷ് തോമസും മറ്റ് ഭാരവാഹികളും ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!