ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പുതിയ കെട്ടിട ഉദ്ഘാടനം നാളെ

0

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അദ്ധ്യക്ഷത വഹിക്കും.

ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ഗസ്റ്റസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 1300 ല്‍ പരം വിദ്യാര്‍ത്ഥികളും 200 ല്‍ കൂടുതല്‍ ജീവനക്കാരുമുള്ള ഈ സ്ഥാപനത്തിലെ ഭൂരിപക്ഷം പേരും മറ്റു ജില്ലയില്‍ നിന്നുള്ളവരാണ്. നിലവില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 160 പേര്‍ക്ക് മാത്രമേ താമസ സൗകര്യമുള്ളൂ. ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇനിമുതല്‍ 300 ലധികം പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം ലഭ്യമാകും. എ.ഐ.സി.ടി.ഇ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!