കല്‍പ്പറ്റയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ കേസ്. കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രി മനോരോഗ വിദഗ്ധനും ലഹരിമോചന ചികിത്സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കല്‍പ്പറ്റ സ്വദേശിയായ പതിനെട്ടുകാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റിന്റെ സമീപത്തായി ഡോക്ടര്‍ നടത്തിവരുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് പെണ്‍കുട്ടി ചികിത്സ തേടിയിരുന്നത്.വെള്ളിയാഴ്ച വൈകീട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കല്‍പ്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍ ഒളിവിലാണ്.