നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം കര്‍ണാള്‍ കോളനി നിവാസികളാണ് വിടുകളിലേക്കെത്താന്‍ സാഞ്ചാരയോഗ്യ മായ റോഡില്ലാതെ ദുരിതത്തി ലായിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലുപാകിയ റോഡ് കാല്‍നടയാത്രപോലും സാധ്യമ ല്ലാത്ത വിധം തകര്‍ന്നിരിക്കുകയാണ്. കോളനിയോടുള്ള അവഗണന അസാനിപ്പിച്ച് റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലുപാകി നവീകരിച്ച റോഡാണ് ഇവരുടെ ഏക ആശ്രയം. എന്നാല്‍ ഈ റോഡ് തകര്‍ന്നതോടെ കോളനിയിലേക്കെത്താനും പുറത്തേക്ക് പോകാനോ സാധ്യമാകാത്ത അവസ്ഥയിലാണ് കോളനിക്കാര്‍. സോളിംഗ് നടത്തിയ റോഡിപ്പോള്‍ കാല്‍നാടയാത്രപോലും സാധ്യമാകാത്തവിധം തകര്‍ന്നു.
മഴവെള്ളം കുത്തിയൊഴുകി കല്ലുകള്‍ ഇളകിമാറി കുഴികള്‍ രൂപപ്പെട്ട അവസ്ഥയിലാണ്. ഇതുകാരണം ആശുപത്രി ആവശ്യങ്ങള്‍ക്കുപോലും വാഹനങ്ങള്‍ വിളിച്ചാല്‍ എത്താറില്ലന്നും കോളനിക്കാര്‍ പറയുന്നത്. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും റോഡിനോടും കോളനിയോടുമുള്ള അവഗണന തുടരുകയാണന്നാണ് കോളനിക്കാരുടെ ആരോപണം.