വീട് തകര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം.
തരിയോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മഞ്ഞൂറ തേക്കിലാട് പ്രജീഷിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ പൂര്‍ണ്ണമായും നിലംപൊത്തിയത്.വീട്ടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി .വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും വീടിന്റെ ഓടുള്‍പ്പെടെ നശിച്ചു.
ഓട്ടോ ഡ്രൈവറായ പ്രജീഷും കുടുംബവും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കുടുംബ സ്വത്തായി ലഭിച്ച 23 സെന്റ് സ്ഥലത്ത് നിര്‍മിച്ച ഒറ്റമുറി വീട്ടിലാണ് താമസിച്ചു വരുന്നത്.