നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി;കടയുടമ അറസ്റ്റില്‍.
വെള്ളമുണ്ട ആലഞ്ചേരി ആദി സ്റ്റോര്‍ എന്ന കടയില്‍ നടത്തിയ പരിശോധനയിലാണ് 71 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ആലഞ്ചേരി ത്രിവേണിയില്‍ അനില്‍ രാജ്(42)നെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.