ഫിഷറീസ് അസി. ഡയറക്ടര്‍ എം ചിത്രക്ക് യാത്രയയപ്പ് നല്‍കി

0

പൂക്കോട്: കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ജില്ലയില്‍ ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ടിച്ച്, ഡെപ്യൂട്ടി ഡയറക്ടറായി ഉദ്യോഗക്കയറ്റം ലഭിച്ചു പോകുന്ന എം ചിത്രക്ക് ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഭാരവാഹികളായ ഷമീം പാറക്കണ്ടി, എം വിജയകുമാര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ വി എ അഗസ്റ്റ്യനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

വയനാട് ജില്ലയിലെ മത്സ്യകൃഷി മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടു വരികയും വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിലും ഏറെ വിജയിച്ചിരുന്നു ഇവര്‍. നിലവിലെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനൊപ്പം വയനാട് ജില്ലയിലെ രണ്ട് മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങള്‍, ബാണാസുര റിസര്‍വ്വോയറിലെ കൂട് കൃഷി അടക്കമുള്ള ബൃഹത് പദ്ധതികളും ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സുഭിക്ഷ കേരളം പദ്ധതിയില്‍ മത്സ്യകൃഷി ആരംഭിക്കുന്നതിനും നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയിട്ടുണ്ട് ഇവര്‍. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ പൊന്നാനിയിലാണ് പുതിയ നിയമനം. ഫിഷറീസ് അസി. ഡയറക്ടര്‍ രഞ്ജിനി, അസി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു, ടി ബിന്ദു, സന്ദീപ്, ഗ്രഹന്‍ പി തോമസ്, പ്രിയ വിജയകുമാര്‍, ആന്റണി പുല്‍പ്പള്ളി, സരീഷ് വൈത്തിരി, ഉണ്ണി വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു. എം ചിത്ര, വി എ അഗസ്റ്റ്യന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി..

Leave A Reply

Your email address will not be published.

error: Content is protected !!