ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ കെഎസ്ഇബിക്ക് വ്യാപക നാശ നഷ്ടം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും വൈദ്യുതി വിതരണ സംവിധാനത്തില്‍ ഭീമമായ നഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. 96 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.കനത്ത മഴയിലും കാറ്റിലും മരങ്ങളുടെ ശിഖരങ്ങള്‍ പൊട്ടിവീണാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 121 ട്രാന്‍സ് ഫോര്‍മറുകളെ മഴ ബാധിച്ചു. 3 ട്രാന്‍സ്‌ഫോര്‍മറുകള്‍ നാശനഷ്ടം സംഭവിച്ചു. 33135 ഉപഭോക്താക്കളുടെ കണക്ഷന്‍ കെഎസ്ഇബി പുനസ്ഥാപിച്ചു.
55 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 349 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും നാശനഷ്ടമുണ്ടായി. 985 സ്ഥലത്തെ കമ്പികള്‍ പൊട്ടി.
വൈദ്യുതി തടസ്സം ഇല്ലാതിരിക്കാന്‍ ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകളും അക്ഷീണരായി പ്രവര്‍ത്തിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള മുന്നറിയിപ്പുകള്‍ കെഎസ്ഇബി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച കല്‍പ്പറ്റയില്‍ വൈദ്യുതിയില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ച സാഹചര്യത്തില്‍ മഴക്കാലത്ത് കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ പലയിടങ്ങളിലും മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് വീണിരുന്നു. പോസ്റ്റുകള്‍ നിലം പതിക്കുകയും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തിരുന്നു.