‘സൈക്കോ ചങ്ക്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്  മയക്കുമരുന്ന് കൂട്ടായ്മ, ഗ്രൂപ്പിലെ 3 പേര്‍ പിടിയില്‍

0

മാനന്തവാടി ടൗണിലെ ക്ലബ് കുന്നിലും പരിസരങ്ങളിലും കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വ്യാപകമായുണ്ട് എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ കൊല്ലിയില്‍ വീട്ടില്‍ ഷിനാസ് കെ.ബി (19) ,കല്ലുള്ളത്തില്‍ വീട്ടില്‍ നിയാസ്.കെ (20) തരുവണ സ്വദേശിയായ പുല്ലമ്പി വീട്ടില്‍ ഷംനാസ് (20)  എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദീന്‍ ടീ യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  ഇവരുടെ മൊബൈലില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്   ‘സൈക്കോ ചങ്ക്‌സ് ‘എസ് എന്ന് പേരുള്ള മയക്കുമരുന്ന് വ്യാപാര വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടെന്ന വിവരം ലഭിച്ചത്‌.  പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, വിജേഷ് കുമാര്‍ ,സനൂപ് കെ.എസ്എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!