വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്റര്‍. കൈത്താങ്ങുമായി പ്രവാസിസമൂഹം
വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനത്തിന് കൈത്താങ്ങുമായി പ്രവാസിസമൂഹം.എല്ലാ മാസവും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കാനുള്ള ചെലവിലേക്കായി നല്ലൊരു തുകയാണ് ഭാരവാഹികള്‍ക്ക് പ്രവാസികളില്‍ നിന്നും ലഭിക്കുന്നത്. ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ രൂപീകരിച്ച ബഹറിന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ഇന്ന് ഫണ്ട് കൈമാറി.
വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ കരാമ ഡയാലിസിസ് സെന്റര്‍ ഇന്ന് ജില്ലയിലെ 32 ഓളം വരുന്ന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുന്നുണ്ട്. ആദ്യം വടക്കേ വയനാട്ടിലെ നാല് പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ആയിരുന്നു സേവനം എങ്കില്‍. കോവിഡ് പ്രതിസന്ധി നേരിട്ടതോടെ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരംഡയാലിസിസ് ചെയ്യാന്‍ ദൂരെ സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കാത്ത ജില്ലയിലെ രോഗികള്‍ക്ക് കൂടി ഇപ്പോള്‍ സൗജന്യമായി ഡയാലിസ് ചെയ്ത് നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഒരുമാസം സെന്റര്‍ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നത്. ഇത് എങ്ങനെ കണ്ടെത്തും എന്ന് വിഷമിച്ചിരിക്കുമ്പോള്‍ ആയിരുന്നു ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം സെന്റര്‍ ഭാരവാഹികള്‍ക്ക് പൂര്‍ണപിന്തുണയുമായി രംഗത്തെത്തിയത്. ബഹറിന്‍, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള പ്രവാസികള്‍. കമ്മിറ്റികള്‍ രൂപീകരിച്ച് തുക സ്വരൂപിച് ഡയാലിസിസ് ഭാരവാഹികള്‍ക്ക് കൃത്യമായി എത്തിച്ചു നല്‍കുന്നു.
ബഹറിനിലെ പ്രവാസികളായ യുവാക്കള്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി ബഹ്‌റൈന്‍ ചാപ്റ്റര്‍ രൂപീകരിക്കുകയും പ്രവാസികളില്‍ നിന്നും തുക സ്വരൂപിച്ച് മുടങ്ങാതെ കഴിഞ്ഞ നാലു മാസമായി ഭാരവാഹികള്‍ക്ക് തുക കൈമാറി ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്തു.മറ്റ് ഗള്‍ഫ് നാടുകളിലെപ്രവാസി കൂട്ടായ്മകളും ഈ സേവന പ്രവര്‍ത്തനത്തിനായി തുക സ്വരൂപിച്ച് ഭാരവാഹികളെ ഏല്‍പ്പിക്കുന്നു. ഇന്ന് വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹി മഹമ്മദ് കൈപ്പാണി.ഈ മാസം സ്വരൂപിച്ച തുക. വെള്ളമുണ്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ എകര്‍ത്ത് മൊയ്തുഹാജി അധ്യക്ഷത വഹിച്ചു, മഹമ്മൂദ് കൈപ്പാണി, പിജെ വിന്‍സെന്റ്, സാബു പി ആന്റണി, സി വി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.