ടിപ്പര്‍ ലോറി ഉടമകള്‍  സൂചന  പണിമുടക്ക് നടത്തി

0

പ്രതിസന്ധി കാലഘട്ടത്തിലും വിജിലന്‍സ്, ജിയോളജി, ആര്‍.ടി.ഒ, പോലീസ് ഉദ്യോഗസ്ഥര്‍ അന്യായമായ ടിപ്പര്‍ വേട്ട നടത്തുന്നുവെന്നാരോപിച്ച്  ടിപ്പര്‍ ലോറി ഉടമകള്‍  സൂചന  പണിമുടക്ക് നടത്തി.  ടിപ്പര്‍   അസ്സോസിയേഷനുകളായ  കെ.റ്റി.റ്റി.എ , റ്റി.ഒ.ഡി.ഡബ്ല്യൂ.എ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു  പണിമുടക്ക് .

കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നതിനാല്‍ ടിപ്പര്‍ ലോറി ഉടമകളും തൊഴിലാളികളും ദുരിതത്തിലാണെന്നും, ഈ   സമയത്ത്  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓവര്‍ ലോഡിന്റെ പേര് പറഞ്ഞ് ഉപദ്രവിക്കുന്ന സമീപനം ഒഴിവാക്കണമെന്നും  ഭാരവാഹികള്‍ പറഞ്ഞു. മറ്റ് വാഹനങ്ങളെ ഒഴിവാക്കി ടിപ്പര്‍ ലോറികള്‍ തെരഞ്ഞ് പിടിച്ച് 10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നത്  അങ്ങേയറ്റം ക്രൂരതയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.എത്രയും  പെട്ടെന്ന്  മുഖ്യമന്ത്രി ഇടപ്പെട്ട് ഇത്തരം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി തരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ കുറെ കാലങ്ങളായി ടിപ്പര്‍ ഉടമകളുടെ വിവിധ സംഘടനകള്‍ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!