ഫുഡ് പാര്‍ക്കില്‍ വിളവെടുപ്പ് നടത്തി
നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച എടവക ഗ്രാമ പഞ്ചായത്തിലെ വാളേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പാര്‍ക്കില്‍ വിളവെടുപ്പ് നടത്തി.സംസ്ഥാന ഗവര്‍മെന്റിന്റ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ,കൃഷി വകുപ്പ് ,തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി എസ്റ്റേറ്റ് നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ്് ഫുഡ് പാര്‍ക്ക് ആരംഭിച്ചത്.
സംസ്ഥാന ഗവ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ,കൃഷി വകുപ്പ് ,തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി എസ്റ്റേറ്റ് വിട്ട് നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്ത് ഫുഡ് പാര്‍ക്ക് ആരംഭിച്ചത്.തികച്ചും ജൈവരീതിയില്‍ നാടന്‍ ഭക്ഷ്യ വിളകളായ കപ്പ, ചേന, ചേമ്പ്, കാച്ചില്‍, തുടങ്ങിയ കിഴങ്ങ് വിളകളുടെ വ്യത്യസ്തങ്ങളായ 28 ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൂടാതെ പച്ചക്കറി, നെല്‍കൃഷി, വാഴ എന്നിവയും ഉണ്ട്.
ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്, ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഈ കേന്ദ്രം ഭക്ഷ്യ വിളകളുടെ ഒരു ഗവേഷണ കേന്ദ്രം കൂടിയാണ് . ഭാവിയില്‍ ഫാം ടൂറിസം ആരംഭിക്കാനും അതിലൂടെ നാടന്‍ ഭക്ഷ്യ വിളവുകളെ കുറിച്ച് കര്‍ഷകര്‍ക്ക് മനസ്സിലാക്കാനും സാധിക്കും.പ്രദേശത്തെ ചൈത്യ ന്യകുടുംബശ്രീക്കാണ് പാര്‍ക്കിന്റെ മേല്‍നോട്ടവും പരിപാലന ചുമതലയും. ഇവിടെ താമസിക്കുന്ന ഗോത്ര വിഭാഗങ്ങശക്ക് കേന്ദ്രത്തില്‍ ജോലി നല്‍കിയിട്ടുമുണ്ട്. ഉല്‍പ്പനങ്ങള്‍ തുച്ചമായ ലാഭം മാത്രം ഈടാക്കി സമീപ പ്രദേശങ്ങളില്‍ തന്നെ വിപണനം നടത്താനാണ് ലക്ഷ്യമിടുന്നത്, വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും, വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം കെ ജയപ്രകാശ്, കൃഷി ഓഫീസര്‍ വി സായൂജ്, ശിവദാസന്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു