പ്രതിഷേധ പ്രകടനം നടത്തി
രാജ്യത്ത് വര്‍ധിച്ചുവരുന്ന ദലിത് പീഢങ്ങളില്‍ പ്രതിഷേധിച്ചും ഇത് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ്ണ വ്യവസ്ഥയുടെ പ്രതിഫലനമാണന്നും ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പ്രതിഷേധകൂട്ടങ്ങള്‍ ജില്ലാ പ്രസിഡണ്ട് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വുമന്‍ ജസ്റ്റീസ് ജില്ലാപ്രസിഡണ്ട് കെ. കെ റഹീന, സി. റഫീഖ്, ഷബീര്‍ജാന്‍, ആബിദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.