ഹോമിയോ മരുന്ന് വിതരണം ചെയ്തു
മാനന്തവാടി കണിയാരം നവജ്യോതി സ്വാശ്രയ സംഘത്തിന്റെയും ഗ്ലോബല്‍ ഹോമിയോ ലൗവേഴ്‌സ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോമിയോ മരുന്ന് വിതരണം നടത്തി. കണിയാരം എ.എല്‍ പി സ്‌കൂളില്‍ നടത്തിയ മരുന്ന് വിതരണം എം.എല്‍.എ. ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. കോവിഡിനെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും കോവിഡ്- 19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. ഹോമിയോ വകുപ്പും ഗ്ലോബല്‍ ഹോമിയോ ലൗവേഴ്‌സ് ഫോറവും പ്രതിരോധ മരുന്ന് വിതരണം ഊര്‍ജിതമാക്കിയിട്ടുണ്ട് . ഇത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്നും നവജ്യോതി സ്വാശ്രയ സംഘത്തെപ്പോലുള്ള സന്നദ്ധ സംഘടനകള്‍ കൂടുതല്‍ സജീവമാകണമെന്നും എം.എല്‍.പറഞ്ഞു.സംഘം പ്രസിഡന്റ് അഡ്വ: പി.ജെ.ജോര്‍ജ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഗ്ലോബല്‍ ഹോമിയോ ലവേഴ്‌സ് ഫോറം വയനാട് ജില്ലാ ക്യാപ്റ്റന്‍ വി.ടി. മാത്യു. ഡോ. മിതു മാത്യു, എ.എല്‍.പി.സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ജെയ്‌മോള്‍ തോമസ്, ദേവസ്യ വി.എം,വി.വി.ആന്റണി, പി.എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.