ഗള്‍ഫില്‍ തടവിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന് സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. ഗള്‍ഫ് തെലങ്കാന വെല്‍ഫയര്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ പാത് കുരി ബസന്ത് റെഡ്ഢി നല്‍കിയ ഹരജിയില്‍ കേന്ദ്ര സ4ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. ഗള്‍ഫ് രാജ്യങ്ങളില്‍ 44 ഇന്ത്യക്കാര്‍ വധശിക്ഷ കാത്തു കിടക്കുന്നുണ്ടെന്നും കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തില്‍ കാണിക്കുന്ന താത്പര്യം ഗള്‍ഫ് പ്രവാസികളുടെ കാര്യത്തിലും കേന്ദ്രം കാണിക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.