മക്കയില്‍ ഉംറ തീര്‍ത്ഥാടനം പുരോഗമിക്കുന്നു

0

ഹറംകാര്യ വിഭാഗം ഉദ്യോഗസ്ഥരുടേയും, ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് തീര്‍ത്ഥാടകര്‍ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഹറമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന വള പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത് വരെ കയ്യില്‍ ധരിക്കണം. വളയുടെ അതേ നിറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രാക്കിലൂടെയാണ് തീര്‍ത്ഥാടകര്‍ ഹറമിനകത്ത് പ്രവേശിക്കേണ്ടതും, കര്‍മ്മങ്ങള്‍ ചെയ്യേണ്ടതും. ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീര്‍ത്ഥാടകര്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകകള്‍ ഇടക്കിടെ 20 സെക്കന്റ് വീതം കഴുകി അണുവിമുക്തമാക്കുക, മുടിനീക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുമു്തമാക്കുക, തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ത്ഥാടകര്‍ കണിശതപാലിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു. മീഖാത്തില്‍ പോയി ഇഹ്റാം ചെയ്യുന്നവര്‍ നമസ്‌കരിക്കുന്നതിനായി സ്വന്തമായി പരവതാനി കൊണ്ട് വരേണ്ടതാണ്. തീര്‍ത്ഥാടകര്‍ക്ക് കുടിക്കുന്നതിനായി സംസം വെള്ളം ബോട്ടിലുകളിലായി വിതരണം ചെയ്യുമെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!