കോവിഡ് കുവൈത്തിൽ രോഗബാധയും രോഗമുക്തിയും വർദ്ധിച്ചു

0

3,583 ടെസ്റ്റുകൾ നടത്തിയതിൽ 676 പേർക്കും കുവൈത്തിൽ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടു. അതേ സമയം രോഗമുക്തിയും കഴിഞ്ഞ ദിവസത്തേതിനേക്കാൾ വളരെയധികം വർധിച്ചു. 630 പേരാണ് ഇന്ന് രോഗമുക്തി കൈവരിച്ചത്.ഇതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം ഒരു ലക്ഷം കടന്ന് 100,179 ആയി. ആകെ രോഗികളുടെ എണ്ണം 7,457 ആയി വർദ്ധിച്ചു. 10 പേർക്ക് ആരോഗ്യ നില വഷളായതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 139 ആയി ഉയർന്നു.രാജ്യത്ത് മൂന്നാമത്തെ ദിവസവും 4 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 632 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെയായി 107,592 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!