യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുങ്ങി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളം
റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളം യാത്രക്കാരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഈ മാസം 15 മുതലാണ് വിമാനത്താവളം വീണ്ടും സജീവമാവുക. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധി ചാര്‍േട്ടഡ് വിമാനങ്ങള്‍ ഇവിടെ നിന്നും നാട്ടിലേക്ക് പറന്നിരുന്നു. യാത്രക്കാരെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.