ബത്തേരിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. സാമ്പിള്‍ പരിശോധന എണ്ണം വര്‍ധിപ്പിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരസഭയില്‍ 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ന് 100-ഓളം ആര്‍പിടിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നത്.

ഇതില്‍ എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് എന്നുള്ളത് ആശങ്കവര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലത്തിലാണ് ഇത്രയും ആളുകള്‍ക്ക് പോസിറ്റീവ് ആയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണവും ആരോഗ്യവകുപ്പ് വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ രോഗ ബാധിതരായവരുടെ സമ്പര്‍ക്കത്തില്‍പെട്ട 100-ാളം പേരെയാണ് ഇന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ജില്ലാകൊവിഡ് പരിശോധന കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പോസ്റ്റീവ് ആയിരിക്കുന്നതില്‍ രണ്ട് ഫാമിലി ക്ലസ്റ്ററുകളും ഉള്‍പ്പെടുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!