കൊവിഡ്  പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആര്‍ആര്‍ടി ടീമും

0

കൊവിഡ് 19 കേസുകള്‍ തീവ്രമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ആര്‍ആര്‍ടി ടീമിനെയും രംഗത്തിറക്കുന്നത്.ആരോഗ്യവകുപ്പിനൊപ്പം ജനപ്രതിനിധികളും, അധ്യാപകരും അടക്കമുളളവരുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്. നഗരസഭയിലെ ഡിവിഷന്‍ തലങ്ങളിലായിരിക്കും ആര്‍ആര്‍ടിയുടെ പ്രവര്‍ത്തനം.

കൊവിഡിനെ പ്രതിരോധിച്ച് രോഗവ്യാപനം തടയുക എന്നതാണ് ആര്‍ആര്‍ടിയെ രംഗത്തിറക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഓരോ ഡിവിഷനിലും ആര്‍ആര്‍ടി ടീമുകള്‍ ഉണ്ടായിരിക്കും. അത് പ്രദേശങ്ങളിലെ ജനപ്രതിനിധികളും, അധ്യാപകരും, ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ആര്‍ആര്‍ടി ടീം. അതത് പ്രദേശങ്ങളിലെ രോഗികളെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും പുറമെ രോഗ ബാധിതരുടെ സമ്പര്‍ക്കത്തില്‍പെട്ടവരെ നിരീക്ഷിക്കുക എന്നതാണ് ആര്‍ആര്‍ടിയുടെ ചുമതല. കഴിഞ്ഞദിവസം ജില്ലാതലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. ജനങ്ങളുടെ ജാഗ്രത കുറവാണ് രോഗ വ്യാപനം കൂടുന്നതിന് കാരണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്‌കും, സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചെങ്കില്‍ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുവെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!