അബുദാബിയില്‍ ഇനി ചുവപ്പ് സിഗ്‌നല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വട്ടം കറങ്ങും

0

ട്രാഫിക് സിഗ്‌നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ പിഴ ആയിരം ദിര്‍ഹം നല്‍കണം. എന്നാല്‍ ആയിരമല്ലെ എന്നുകരുതി ആരും ആശ്വസിക്കേണ്ട. സംഗതി അവിടം കൊണ്ടൊന്നും തീരില്ല. ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും പ്രാഥമികം മാത്രം. ലൈസന്‍സ് ആറുമാസത്തേക്ക് അസാധുവാകും. വാഹനം ഒരുമാസത്തേക്ക് കണ്ടുകെട്ടും. അവിടെയാണ് താങ്ങാനാവാത്ത തുക വേണ്ടിവരുന്നത്.ഒരുമാസത്തിനുശേഷം വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000ദിര്‍ഹം അടക്കണം. ഒരുപക്ഷെ വാഹനത്തിന്റെ ഇതിനേക്കാള്‍ വളരെ കുറവായിരിക്കാം. അതുകൊണ്ടുതന്നെ വാഹനം വേണ്ടെന്ന് വെക്കാമെന്നൊന്നും ആരും കരുതേണ്ട. വാഹനമോടിച്ചയാളുടെ ലൈസന്‍സിലും പൊലീസ് ഫയലിലും സംഗതി മായാതെ കിടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!