മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.കോഴിക്കോട് സ്വദേശി തയ്യില്‍ വീട്ടില്‍ ദീപക് സോമന്‍ (36 ) ണ് പിടിയിലായത്.ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസും പോലീസ് ഡാന്‍സാഫും ചേര്‍നാണ് സംയുക്ത വാഹന പരിശോധന നടത്തിയത്. പരിശോധനയില്‍ കര്‍ണാടക ബസ്സില്‍ യാത്ര ചെയ്തു വന്നിരുന്ന ദിപക് സോമന്‍ പിടിയിലാവുന്നത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍. ടി ,എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.എച്ച് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.