ആരോപണം അടിസ്ഥാന രഹിതമെന്ന് ഗുണഭോക്താക്കള്‍
2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി വിതരണം ചെയ്ത പാത്രങ്ങളള്‍പ്പെടെയുള്ള കിറ്റുകള്‍ പഞ്ചാരക്കൊല്ലി തറാട്ട്സാസംസ്‌കാരിക നിലയത്തില്‍ പൂഴ്ത്തിവെച്ചതായുള്ള കോണ്‍്ഗ്രസ്സിന്റെ ആരോപണം തികച്ചു രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ഈ വിഷയത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രളയക്കിറ്റിന്റെ ഉടമസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തങ്ങള്‍ക്ക് 2018 ല്‍ സര്‍വ്വതും നഷ്ടപ്പെട്ടപ്പോള്‍ പലസംഘടനകളും തന്ന കിറ്റുകള്‍ സൂക്ഷിക്കാന്‍ വീട് പോലുമില്ലാത്തതിനാല്‍ തൊട്ടടുത്ത സാസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ചതാണ്.വീടിന്റെ പണി പൂര്‍ത്തിയാവുന്ന മുറക്ക് വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള കിറ്റ് സ്വന്തം വീട്ടിലേക്കായി കൊണ്ടുപോവാമെന്ന ഉദ്ദേശത്തോടെയാണ് സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ചത്.എന്നാല്‍ ഇത് ഡിവിഷനിലെ കൗണ്‍സിലറെ താറടിച്ചുകാണിക്കുന്നതിനായി കോണ്‍ഗ്രസ്സുകാര്‍ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും കിറ്റിന്റെ അവകാശികളായ പള്ളിയറക്കല്‍ സുമിത്ര,ദിലീഷ് തിരുത്തുനി,സ്രിജിലേഷ് വാഴപ്പള്ളിക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.