ആശങ്കയില്‍ അമ്പലവയല്‍

0

രണ്ടു ദിവസത്തിനിടയില്‍ അമ്പലവയല്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്കാണ്ഒരു ഇടവേളയ്ക്കു ശേഷമാണ് ആശങ്കാജനകമായി അമ്പലവയലില്‍ രണ്ടു ദിവസംകൊണ്ട് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.  ഇതില്‍ ഏഴ് പേര്‍ക്ക് ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയി.

ചൊവ്വാഴ്ച്ച റസ്റ്റ്ഹൗസിന് സമീപത്തെ ഒരു കുടുംബത്തില്‍ നിന്നും ആറുപേര്‍ക്കും പോസിറ്റീവ് ആയിരുന്നു. കൂടാതെ മാവേലി സ്റ്റോറിലെ രോഗം സ്ഥിരീകരിച്ച ജീവനക്കാരിയുടെ ബന്ധുവായ കുട്ടിക്കും, അമ്പലവയലിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനും അടക്കമാണ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടുദിവസം കൊണ്ട് ഇത്രയേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യവകുപ്പ് വലിയ ആശങ്കയിലാണ.്പഞ്ചായത്തും പൊലീസും ആരോഗ്യവകുപ്പും കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനത്തിലുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!