കോവിഡ് നിയന്ത്രണങ്ങളും വന്യമൃഗശല്യവും കാര്‍ഷിക മേഖലയെ തളര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നതില്‍ പ്രതിക്ഷേധവുമായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മറ്റി രംഗത്ത് .കര്‍ഷകര്‍ക്ക് പെന്‍ഷന്‍ മാത്രം നല്‍കി നഷ്ട്ടപരിഹാരം നല്‍കാതെ വഞ്ചിക്കുന്നതിനെതിരെ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് എഫ്ആര്‍എഫ് ഭാരവാഹികള്‍.
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളും വ്യാപക കൃഷിനാശവും കോവിഡ് ഭീതിയും കാര്‍ഷിക മേഖലയെ തളര്‍ത്തിയപ്പോള്‍ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. അധികൃതര്‍ നിലവിലെ നിലപാടുകള്‍ തുടര്‍ന്നാല്‍ ദുരന്തങ്ങളുടെ പരമ്പര അരങ്ങേറുമെന്നും എഫ്ആര്‍എഫ് സംസ്ഥാന സമിതിയംഗം എന്‍ജെ ചാക്കോ പറഞ്ഞു.