ബഫര്‍സോണിനെതിരെ വയനാട് എക്യൂമെനിക്കല്‍ഫോറം

0

കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട് എക്യൂമെനിക്കല്‍ഫോറംരംഗത്ത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായി എതിര്‍ക്കാനാണ് സംഘടനയുടെ നീക്കം.

കഴിഞ്ഞ ദിവസം ബത്തേരിയില്‍ ചേര്‍ന്ന വയനാട് എക്യൂമെനിക്കല്‍ ഫോറത്തിന്റെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ തിരുമാനിച്ചത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ കോഴിക്കോട്, വയനാട്, ജില്ലകളിലെ മലയോര മേഖലകളിലെ 13 വില്ലേജുകള മലബാര്‍ വന്യ ജിവി സങ്കേതത്തിന്റെ ബഫര്‍ സോണുകളിക്കുമെന്നാണ് പറയുന്നത്.ഈ വില്ലേജുകള്‍ ബഫര്‍ സോണായാല്‍ കൃഷിക്കും, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങക്കും നിയന്ത്രണങ്ങള്‍ വരും.ഇത് മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.അതാതു പ്രദേശത്തെ ജനപ്രതിനിധികളും, ജനങ്ങളുമായി ആലോചിക്കാതെയാണ് ഇത്തരമെരു തിരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്ത് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതെന്നും ഫോറം ആരോപിക്കുന്നു. ബഫര്‍ സോണിന്റെ മറവില്‍ വയനാട് വന്യ ജീവി സങ്കേതം കടുവാസങ്കേതമാക്കാനുള്ള നിക്കമണ് നടക്കുന്നത്.ഇതിനെതിരെ ജാതി-മത -രാഷ്ടിയ വിത്യാസമില്ലാതെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!