തീയറ്റർ അടച്ചിടുന്നത് ആലോചനയിൽ

സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ

0

പ്രതിസന്ധിക്കിടെ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബര്‍. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധസൂചകമായി തീയറ്റര്‍ അടച്ചിടുന്നതും ആലോചനയിലുണ്ട്.കൊവിഡ് ഇടവേളയ്ക്കു ശേഷം 50 ശതമാനം കാണികളുമായി തുറന്ന തിയറ്ററുടമകര്‍ കടുത്ത പ്രതിസന്ധിയിലാണ്. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ മൂന്ന് ഷോകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. കുടുംബപ്രേക്ഷകരും എത്തുന്ന കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന സെക്കന്‍ഡ് ഷോ ഇല്ലാതായെന്നത് കനത്ത തിരിച്ചടിയാണ്.

 

പല തിയറ്ററുകളിലും 5 മുതല്‍ 10 ശതമാനം കാണികളുമായാണ് ഷോ നടത്തുന്നത്. വരുമാനം കുറഞ്ഞതോടെ റിലീസ് നിശ്ചയിച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ പിന്മാറി.മമ്മൂട്ടിയുടെ പ്രീസ്റ്റ് ഉള്‍പ്പെടെ ബിഗ് ബജറ്റ് സിനിമകള്‍ സെക്കന്‍ഡ് ഷോ ഉണ്ടെങ്കില്‍ മാത്രമേ റിലീസ് ചെയ്യൂ നിലപാടിലാണ്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഫിലിം ചേംബര്‍ നിരവധിതവണ മുഖ്യമന്ത്രിക്ക് കത്ത് അയച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചേംബറിന് കീഴിലുള്ള മുഴുവന്‍ സംഘടനാ ഭാരവാഹികള്‍ യോഗം ബുധനാഴ്ച ചേരുന്നത്.

നിര്‍മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും യോഗത്തില്‍ ഉണ്ടാവും. സെക്കന്‍ഡ് ഷോക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ വീണ്ടും തീയറ്ററുകള്‍ അടച്ചിട്ടേക്കും. മാര്‍ച്ച് 31 വരെ അനുവദിച്ച വിനോദനികുതിയിലെ ഇളവ് അടുത്ത ഡിസംബര്‍ 31 വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!