46 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 97,570 പേര്‍ക്ക്

0

രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.

24 മണിക്കൂറിനിടെ 1201 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ആകെ മരണസംഖ്യ 77,472 ആയി ഉയര്‍ന്നു. നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗമുക്തി നേടിയവരുടെ എണ്ണവും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണെന്നും രോഗം സ്ഥിരീകരിച്ച നാലില്‍ മൂന്ന് പേരും രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!