ജപ്തിനടപടികളുമായി ധനകാര്യസ്ഥാപനങ്ങള്‍: തടയുമെന്ന് ഹരിതസേന

0

മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളില്‍ ധനകാര്യസ്ഥാപനങ്ങള്‍ സര്‍ഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനില്‍ക്കാതെയാണ് സ്ഥാപനങ്ങള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് മുതിര്‍ന്നാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് ഹരിതസേന

എന്നാല്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതി തള്ളണമെന്നും ഹരിതസേന ജില്ലാകമ്മിറ്റി. മൊറട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരിതസേന നേതൃത്വത്തില്‍ കഴിഞ്ഞദിവസം ലീഡ് ബാങ്കിനു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്ക് അനുവദിക്കുന്ന പലവായ്പാ ഇളവുകളും റിസര്‍വ്ബാങ്ക് സാധാരണ കര്‍ഷകര്‍ക്ക് അനുവദിക്കാത്തത് അനീതിയാണെന്ന് ഹരിതസേനാ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി..

Leave A Reply

Your email address will not be published.

error: Content is protected !!