കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കളുടെ വരവ് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒന്നരമാസത്തെ കണക്കനുസരിച്ച് മുത്തങ്ങ വഴി മാത്രം 3000 കിലോയോളം ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. കൊവിഡ് കാലത്തെ വാഹനപരിശോധനയിലെ ഇളവ് മുതലാക്കിയാണ് ലഹരി വസ്തുക്കളുടെ കടത്ത്.
ആഗസ്ത് ഒന്നുമുതല്‍ സെപ്തബംര്‍ 11 വരെയുള്ള കണക്കനുസരിച്ച് മുത്തങ്ങ വഴി മാത്രം 2965 കിലോ ലഹരി വസ്തുക്കളാണ് കടത്തുന്നതിനിടെ എക്സൈസ് പിടികൂടിയത്. ഇത് പൂര്‍ണ്ണമായും നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ്. പിടികൂടിയ ലഹരി വസ്തുക്കളേറെയും കടത്താനുപയോഗിച്ചത് പച്ചക്കറി വാഹനങ്ങളാണ്. കൊവിഡ് പ്രതിസന്ധിക്കിടെ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റില്‍ ലഭിക്കുന്ന ഇളവുകള്‍ മുതലെടുത്താണ്്ലഹരിവസ്തുക്കള്‍ കടത്തുന്നത്. ലഹരി വസ്തുക്കള്‍ കടത്തുന്നതില്‍ പിടിയിലാവുന്നന്നതിലേറെയും യുവാക്കളുമാണ്. ലഹരി വസ്തുക്കള്‍ക്ക് പുറമെ കഴിഞ്ഞ മാസം മാത്രം 2 കോടിയോളം രൂപ കുഴല്‍പണവും മുത്തങ്ങയില്‍ പൊലിസും എക്സൈസും ചേര്‍ന്ന് പിടികൂടിയിരുന്നു.കൊവിഡ് കാലത്ത് കള്ളക്കടത്ത് വര്‍ദ്ധിച്ചതോടെ പരിശോധനയും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.