പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.

0

കോവിഡ് വ്യാപനം തീവ്രമായതോടെ ബത്തേരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തിലുള്ള 150 ഓളം പേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുന്നത്. അതേ സമയം രോഗലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരിക്ഷണത്തിലുമാണ്.

ഇതിനുപുറമേ ചെതലയം ഫാമിലി ഹെല്‍ത്ത് സെന്ററിന്കീഴില്‍ വരുന്ന ഇടങ്ങളില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി നിരിക്ഷിച്ചു വരുന്നുണ്ട്. പനി, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരെയാണ് നിരീക്ഷിക്കുന്നത്.കഴിഞ്ഞ പത്ത്  ദിവസത്തിനുള്ളില്‍ 40 ഓളം പേര്‍ക്കാണ് രോഗബാധയുണ്ടായത്. എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!