ചരിത്രം ഉറങ്ങുന്ന പുലോറ തറവാട് നിലംപതിച്ചു

0

ചരിത്ര പ്രാധാന്യമേറിയ വെള്ളമുണ്ട പുലോറ തറവാട് നിലംപതിച്ചു.200 വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട് കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് പൊളിച്ചുനീക്കിയത്.തറവാട് സംരക്ഷിക്കാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍.

വര്‍ഷങ്ങളായി തകര്‍ന്നു കൊണ്ടിരുന്ന തറവാട് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ച്ചയിലേക്കെത്തി.ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഈ തറവാട് സംരക്ഷിക്കണമെന്ന് തറവാട്ടുകാരും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവി കൊള്ളാത്തതിന്റെ പരിണിതഫലമായാണ്ചരിത്ര പ്രാധാന്യമേറിയ ഈ തറവാട് കുടുംബക്കാര്‍ക്ക് പൊളിച്ചു നീക്കേണ്ടി വന്നത്. ചരിത്രപുരുഷന്‍ തലയ്ക്കല്‍ ചന്തുവിന്റെ മരുമകന്‍ ചന്തുപണിതതാണ് ഈ വീട്. ഇപ്പോള്‍ അച്ചപ്പന്‍ എന്ന ആളാണ് തറവാട്ടില്‍ കഴിയുന്നത്. ഇവര്‍ താമസിക്കുന്ന തറവാടിന്റെ ഒരു ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊളിച്ചുനീക്കിയത്. തറവാടിന്റെ ബാക്കി ഭാഗങ്ങളും ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് അധികൃതര്‍ ഇടപെട്ട് തറവാടിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഒരു നാട് ഒന്നടങ്കം ആവശ്യപ്പെടുന്നത്. ആദിവാസി ക്ഷേമത്തിനും, ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിനും കോടികള്‍ ഭരണകൂടം ചെലവഴിക്കുമ്പോള്‍ ആണ് അധികൃതരുടെ അനാസ്ഥയില്‍ ഒരു ചരിത്രം നിലംപതിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!