വി ജെ കമലാക്ഷിടീച്ചര്‍ അനുസ്മരണം തിങ്കളാഴ്ച

0

സി.കെ രാഘവന്‍ ട്രസ്റ്റ് ചെയര്‍പേഴ്സണായിരുന്ന വി ജെ കമലാക്ഷി ടീച്ചര്‍ അനുസ്മരണം നാളെ രാവിലെ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അനുസ്മരണസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കമലാക്ഷി ടീച്ചറുടെ ഛായാചിത്രം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അനാച്ഛാദനം ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ, ഒ ആര്‍ കേളു എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദുപ്രകാശ്, രുഗ്മിണി സുബ്രഹ്മണ്യന്‍, ഗിരിജാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ജില്ലാപഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, ഒ ആര്‍ രഘു, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, പി എസ് ജനാര്‍ദ്ദനന്‍, എം എസ് സുരേഷ്ബാബു, ഷാജിദാസ്, ടി ജെ ചാക്കോച്ചന്‍, അനില്‍മോന്‍, സണ്ണിതോമസ്, വിജയന്‍ കുടിലില്‍, മാത്യുമത്തായി ആതിര, രാമകൃഷ്ണന്‍ തുടങ്ങിയ വിവിധ നേതാക്കള്‍ ഓണ്‍ലൈനായും അല്ലാതെയും പങ്കെടുക്കുമെന്ന് വി ജെ കമലാക്ഷിടീച്ചര്‍ അനുസ്മരണകമ്മിറ്റി രക്ഷാധികാരി ബിന്ദു പ്രകാശ് ചെയര്‍മാന്‍ ബെന്നിമാത്യു, കണ്‍വീനര്‍ കെ പി ഗോവിന്ദന്‍കുട്ടി എന്നിവര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!
09:00