ആദിത്യയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം : ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

0

കഴിഞ്ഞ മാസം 14ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച മറ്റക്കാട്ട് പുത്തന്‍പുരയില്‍ ഷാജിയുടെ മകള്‍ ആദിത്യ(14) മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാപ്പിസെറ്റില്‍ വിവിധ രാഷ്ട്രീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ മരണപ്പെടാനുണ്ടായ സാഹചര്യം കണ്ടെത്തുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.ഗോപി തോട്ടുപുറം ചെയര്‍മാനാായും മണി ചാമ്പനാല്‍ കണ്‍വീനറായും 13 അംഗ കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്തംഗം റീജ ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!