വയനാട് ജില്ല ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

0

ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയനാട് ജില്ല ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഫൈനല്‍ മത്സരങ്ങളില്‍ മെന്‍സ് വിഭാഗത്തില്‍ ഗാന്ധി സ്മാരക ക്ലബ്ബ് ചുള്ളിയോടിന്റെ റിജിന്‍ റോഷും ഡയാനയുടെ അഭിജിത്ത് പ്രകാശും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.മാസ്‌റ്റേര്‍ സ് വിഭാഗത്തില്‍ നൗഷാദ് വൈസ് മെന്‍ കല്‍പ്പറ്റ ഡോ.സജിത് പി.സി ഡയാന വെറ്ററന്‍സ് വിഭാഗത്തില്‍ ഡോ.സജിത് പി.സി, ദിവാകരന്‍ ഡയാന എന്നിവരും ഡബിള്‍സ് വിഭാഗങ്ങളില്‍ മെന്‍സ് ബഷ നൂബ്, റിജിന്‍ റോഷ് സഖ്യവും, മാസ്‌റ്റേര്‍സില്‍ ബിപിന്‍ മാത്യു ,നൗഷാദ് സഖ്യവും, വെറ്ററന്‍സില്‍ കോസ് മോപോളിറ്റന്‍, മീനങ്ങാടിയുടെ സജി പൗലോസ്, ജോസ് സഖ്യവും വിജയികളായി .മാനന്തവാടി ഡി വൈ എസ് പി കെ.എം. ദേവസ്യ സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡയാന വച്ച് പ്രസിഡണ്ട് ഇ.എം ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!