ചീയമ്പത്ത് കടുവയിറങ്ങി ആടുകളെ കൊന്നു

0

ചീയമ്പം 73 ല്‍ ഇന്നലെ പകല്‍ കടുവയിറങ്ങി 2 ആടുകളെ കൊന്നു. ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ട പരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉച്ചയോടെ എത്തിയ കടുവ 73 കോളനിയിലെ ബൊമ്മി മാരന്റെ ആടിനെയാണ് ആദ്യം കൊന്ന് വനത്തിലേക്ക് വലിച്ച് കൊണ്ട് പോയത്. വൈകുന്നേരം ആനപന്തി കോളനിയിലെ മതന്റെ 6 വയസ് പ്രായമുള്ള ആടിനെയും കൊന്നു വനാതിര്‍ത്തിയില്‍ മേഞ്ഞ് കൊണ്ടിരുന്ന 11 ആടുകളിലെന്നാണിത് മാതനും ഭാര്യ മാച്ചിയും ബഹളമുണ്ടാക്കിയപ്പോള്‍ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറി പോയി കോളനിക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ വനം വകുപ്പ് പ്രദേശത്ത് 4 ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷണമാരംഭിച്ചു വേണ്ടി വന്നാല്‍ കൂട് സ്ഥാപിച്ച് പിടിക്കാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!