ഓണകാലത്ത് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ്.

0

കേരള കര്‍ണാടക എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബാവലി, ബൈരകുപ്പ തോണിക്കടവ് , മച്ചൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നത്.ഓണാഘോഷത്തിന്  മദ്യവും മയക്കുമരുന്നും, മറ്റ് ലഹരി വസ്തുക്കളും അതിര്‍ത്തി കടന്ന് വരുന്നത് തടയുന്നതിനാണ് സംയുക്ത പരിശോധന.

കേരളത്തിലെയും,  കര്‍ണാടകത്തിലും വ്യാജമദ്യം നിര്‍മ്മാണം തടയുക, കഞ്ചാവുള്‍പ്പെടെയുള്ള മയക്ക് മരുന്ന് പിടികൂടുന്നതിന് രാത്രി പകല്‍ സമയ പെട്രോളിംങ് നടത്തുക, വനം വകുപ്പുമായി സഹകരിച്ച് വനത്തിനുള്ളില്‍ പരിശോധന നടത്തുക,  ഇരു സംസ്ഥാനത്തേയും പ്രതികളുടെ പട്ടിക കൈമാറുക, പ്രതികളായ വരെ നിരീക്ഷിക്കുക എന്നിവയാണ് സംയുക്ത പരിശോധനയുടെ മുഖ്യ ലക്ഷ്യം. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തിരുമാനമെന്നും മൈസൂര്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ യു.വി ഗീതയും വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ന്യൂഐമാനും പറഞ്ഞു. പരിശോധനയ്ക്ക് ചാമരാജ്‌നഗര്‍ എക്‌സൈസ് ഡിവൈഎസ്പി  എം.ഒ മോഹനന്‍കുമാര്‍, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് അനില്‍കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷര്‍ഫുദ്ദിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!