കുട്ടികളുടെ ആത്മഹത്യ തടയാന്‍ : പോലീസിന്റെ ക്യാപ്പ് ഹൗസ് പദ്ധതി ജില്ലയിലും 

0

ജില്ലയല്‍ വര്‍ദ്ധിച്ചു വരുന്ന കുട്ടികളുടെ ആത്മഹത്യ തടയാനുള്ള നടപടികള്‍ സജീവമാക്കി പോലീസും.സംസ്ഥാന തലത്തില്‍ തന്നെ നടപ്പാക്കി വരുന്ന ക്യാപ്പ് ഹൗസ് പദ്ധതി ജില്ലയിലും സജീവമാക്കി ജില്ലാ പോലീസ് നേതൃത്വം.മാനസിക പിരിമുറുക്കം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹെല്‍പ്പ് ലൈന്‍ നമ്പറായ 9497900200 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ക്യാപ്പ് ഹൗസിന് നേതൃത്വം നല്‍കുന്ന പോലീസ്.

കൊറോണയും കോവിഡും ലോക്ക് ഡൗണുമെല്ലാം കുട്ടികളുടെ പിരിമുറുക്കും വര്‍ദ്ധിപ്പിച്ചതായി തന്നെയാണ് പോലീസും വിലയിരുത്തിയിട്ടുള്ളത്.ഇതിന്റെ കൂടെ ഓണ്‍ലൈന്‍ പഠനത്തിലെ സൗകര്യ കുറവും കുട്ടികളെ വലിയ മാനസിക പ്രയാത്തലാക്കിയതായാണ് പോലീസും മനസിലാക്കിയിട്ടുള്ളത്. ക്ലാസ്സ് റൂമുകളും വിദ്യാലയാന്തരീക്ഷവും കൂട്ടുകാരുമൊത്തുള്ള ചങ്ങാത്തവും ഒരു പരിധിവരെ കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കിയിരുന്നു എന്നാലിപ്പോള്‍ അടഞ്ഞ മുറിക്കുള്ളിലായതുപോലുള്ള അവസ്ഥ കുട്ടികളെ വളരെയധികം മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്.ഇത്തരം മാനസികാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ തന്നെയാണ് ജില്ലയിലെ പോലീസ് നേതൃത്വവും ശ്രമിക്കുന്നത്. ജില്ലാ അഡീഷണല്‍ എസ്.പി.നോഡല്‍ ഓഫീസറായുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് എസ്.പി.സി.വിദ്യാര്‍ത്ഥികള്‍, മെന്റര്‍ അധ്യാപകര്‍, സൈകാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗണ്‍സിലേഴ്‌സ്, പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരടങ്ങുന്ന സംഘം മാനസിക പിരിമുറുക്കം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേകം പ്രത്യേകം കണ്‍സിലിംഗും മറ്റും നടത്തി വരികയും ചെയ്തു വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!