മൂപ്പൈനാട് പഞ്ചായത്തിലെ 9, 10 ,11, 12 വാര്‍ഡുകള്‍ അടങ്ങുന്ന പുതുക്കാട് കണ്ടെയ്ന്‍മെന്റ് സോണായതോടെ മൂപ്പൈനാട് പുതുക്കാട് റോഡില്‍ ഗതാഗതം പൂര്‍ണമായി വിലക്കി. ഇതോടെ പ്രതിസന്ധിയിലായ പ്രദേശവാസികള്‍ക്ക് മരുന്നും, പലചരക്കു സാധനങ്ങളും എത്തിച്ചു നല്‍കാനും ആവശ്യമായ മറ്റു സഹായങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിരിക്കുകയാണ് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ എ കെ റഫീഖിന്റെ നേതൃത്വത്തിലുള്ള പള്‍സ് എമര്‍ജന്‍സി ടീം. അഷ്‌റഫ്, റഷീദ്, അഫ്‌സല്‍, യൂസഫ,് അസീസ് എന്നിവരടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഈ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതും ഇവര്‍ തന്നെയാണ്.