ഓണാഘോഷം  സ്വന്തം വീടുകളില്‍ തന്നെ ഒതുക്കണം: കലക്ടർ

0

കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ മലയാളിക്ക് സാന്ത്വനമായി മറ്റൊരു ഓണക്കാലം കൂടി വന്നെത്തി. നാളെ അത്തം. 10 നാളത്തെ പുഷ്‌പോല്‍സവത്തിന് നാളെ കൊടിയേറും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം ഇത്തവണ ഓണം ആഘോഷിക്കാനെന്ന് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു. ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ തന്നെ ഒതുക്കാന്‍ ഏവരും ശ്രമിക്കണമെന്നും കലക്ടർ ഡോ.അദീല അബ്ദുള്ള.

രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണെന്നും   രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിതെന്നും കലക്ടര്‍ പറഞ്ഞു.ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കില്ല.  വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകു.കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം.  കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കില്ല. ഇക്കാര്യം പൊതു ജനങ്ങള്‍  പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍  പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!