13 വയസ്സുകാരി ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

0

കുഞ്ഞോം പാലേരിയില്‍ 13 വയസ്സുകാരി ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍. കുഞ്ഞോം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. പാലേരി പോത്തുക്കുന്നേല്‍ ജിസ് മാത്യുവിന്റെയും സില്‍വിയുടെയും മകളായ ആന്‍ മരിയയാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മകളെ വീട്ടിലാക്കി അമ്മ ജോലിക്ക് പുറത്തു പോയതായിരുന്നു 12 മണിയോടെ പുറത്തുപോയ അച്ഛന്‍ ജിസ്‌ന മാത്യു ഒന്നര മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍  ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തില്‍ പെടുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല ഇളയ സഹോദരി ബന്ധുവീട്ടില്‍ പോയതായിരുന്നു.അകത്തുനിന്ന് പൂട്ടിയ ശേഷമാണ് സംഭവം. വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു എന്ന് പിതാവ്പറഞ്ഞു.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും .

Leave A Reply

Your email address will not be published.

error: Content is protected !!