കോവിഡും, ലോക്ക്ഡൗണും വ്യാപാരികള്‍ പ്രസിസന്ധിയില്‍

0

ഭീമമായ വാടക  നല്‍കി മുനിസിപ്പാലിറ്റി കെട്ടിടങ്ങളില്‍ കച്ചവടം ചെയ്യുന്ന ജില്ലയിലെ വ്യാപാരികള്‍ കനത്ത പ്രസിസന്ധിയിലാണ്. മഹാമാരിയില്‍ നിന്നും നാട്  മുക്തി നേടി ജനജീവിതം സാധാരണഗതിയിലാകുന്നത് വരെ ഈ നിലയ്ക്ക്  മാറ്റമുണ്ടാകില്ല.എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

കോവിഡ് വ്യാപനത്തിന് മുമ്പ് വരെ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് കെട്ടിടത്തിലെ  വ്യാപാരികള്‍ വാടക  കൃത്യമായി അടച്ചവരാണ്. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ കോവിഡ് ഭീഷണി ഒഴിവായി ജനജീവിതം സാധാരണ നിലയില്‍ ആവുന്നത് വരെയുള്ള വാടക 50% കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനജീവിതവും , വ്യാപാരമേഖലയും താറുമാറായി  കിടക്കുകയാണ്. ജില്ലയില്‍  ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ചപ്പോഴും ,
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ കണ്ടെയ്ന്‍മെന്റ് പ്രഖ്യാപിച്ചപ്പോഴും കടകളെല്ലാം പൂര്‍ണമായും അടഞ്ഞു കിടക്കുകയായിരുന്നു .കടകള്‍ തുറന്നു കിടക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളും വാഹനങ്ങളും ഇല്ലാത്തതിനാല്‍ കച്ചവടം  നന്നേ കുറവാണ്.   ജില്ലയിലുടനീളമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും , മുനിസിപ്പാലിറ്റികളുടെയും  കെട്ടിടങ്ങളില്‍ ഭീമമായ  വാടക നല്‍കി കച്ചവടം ചെയ്യുന്ന എല്ലാവരും പ്രതിസന്ധിയില്‍ തന്നെയാണ്.സര്‍ക്കാര്‍ ഉടനടി  ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!