കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം

0

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. തസ്തികകള്‍: സ്റ്റാഫ് നഴ്‌സ് (ബി.എസ്.സി/ ജി.എന്‍.എം ആന്‍ഡ് കെ.എന്‍.സി രജിസ്‌ട്രേഷന്‍), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി ആന്‍ഡ് കെ.എ.പി.സി രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ട്രൈബല്‍ ജെ.പി.എച്ച്.എന്‍ (പ്ലസ്ടുവും എ.എന്‍.എം ആന്‍ഡ് കെ.എന്‍.എം.സി രജിസ്‌ട്രേഷനും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളായിരിക്കണം), ട്രൈബല്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (പ്രാഥമികവിദ്യാഭ്യാസം നേടിയ 35 നും 50 നുമിടയില്‍ പ്രായമുള്ള നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരിയായ പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളായിരിക്കണം).

അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ആഗസ്ത് 21 ന് 3 നകം അയക്കണം. നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ടെലിഫോണിക് ഇന്റര്‍വ്യൂ 22ന്  രാവിലെ 10 ന് നടത്തും. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍ 7994513331.

Leave A Reply

Your email address will not be published.

error: Content is protected !!