പെട്രോള്‍ പമ്പ് ഉടന്‍ തുറക്കണം: ഐഎന്‍ടിയുസി

0

വെള്ളമുണ്ടയില്‍ ഒരുമാസമായി അടഞ്ഞു കിടക്കുന്ന പെട്രോള്‍ പമ്പ് എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി. ലൈസന്‍സിയും നടത്തിപ്പുകാരും തമ്മിലുള്ള പ്രശ്‌നത്തില്‍ വലയുന്നത് നൂറുകണക്കിനാളുകളാണ്. പ്രദേശത്തുള്ള വാഹന ഉടമകള്‍ക്ക് കിലോമീറ്ററോളം സഞ്ചരിച്ച് വേണം ഇപ്പോള്‍ പെട്രോള്‍ അടിക്കാന്‍ പോകാന്‍.കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പെട്രോള്‍ പമ്പ് അടഞ്ഞു കിടക്കുന്നത് ദുരിതമാകുന്നു. ഭാരത് പെട്രോളിയം കമ്പനി എത്രയും പെട്ടെന്ന് ബദല്‍ സംവിധാനം ഒരുക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു..

Leave A Reply

Your email address will not be published.

error: Content is protected !!