മേപ്പാടിയില്‍ 6 പേര്‍ക്ക് കൂടി ആന്റിജന്‍ പോസിറ്റീവ് 

0

മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ആന്റിജന്‍ പരിശോധന തുടരുന്നു. ഇന്നും 40 ല്‍പ്പരം ആളുകളെ പരിശോധിച്ചു. ഇപ്പോള്‍ ചൂരല്‍മല ഭാഗത്തു നിന്നുള്ളവരുടെ പരിശോധനയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.ഇന്നലെ വരെ ചൂരല്‍മല സ്വദേശികളായ 3 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവായിരുന്നു. അതില്‍ പോസിറ്റീവായ രണ്ടില്‍ ഒരാളുടെ കുടുംബാംഗങ്ങളായ 6 പേര്‍ക്ക് കൂടി ഇന്ന് ആന്റിജന്‍ പോസിറ്റീവായി. എല്ലാവരും ചൂരല്‍മല സ്വദേശികളാണ്.കുടുംബാംഗങ്ങള്‍ തമ്മില്‍  സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊവിഡ് പോസിറ്റീവായതെന്ന് മേപ്പാടി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!