ബസ് ഓണ്‍ ഡിമാന്റ്   ജില്ലയില്‍ ഈ മാസം 19 മുതല്‍ 

0

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സ്വകാര്യമേഖലയിലെ സ്ഥിരം ജോലിക്കാരെയും ലക്ഷ്യംവെച്ച് കെ. എസ്. ആര്‍ ടി. സി നടപ്പാക്കുന്ന ബസ് ഓണ്‍ ഡിമാന്റ് പദ്ധതിക്ക് ഈ മാസം 19 മുതല്‍ ജില്ലയില്‍ തുടക്കമാകും. മുന്‍കൂര്‍ പണമടച്ച് യാത്രക്കാര്‍ക്ക് ബോണ്‍ഡ് സീസണ്‍ ടിക്കറ്റുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി  ആവിഷ്‌ക്കരിച്ച പദ്ധതി ജില്ലയില്‍  ആദ്യമായി  ബത്തേരി ഡിപ്പോയിലാണ് തുടക്കമിടുന്നത്. പദ്ധതിയുടെ സീസണ്‍ ടിക്കറ്റ് വിതരണം ഡിപ്പോയില്‍ നടന്നു.

കൊവിഡ് 19 പശ്ചാതലത്തില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതും, എല്ലാവരും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും പൊതുമേഖല യാത്രാസംവിധാനത്തിന് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ തന്നെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍്ക്കാര്‍ ജീവനക്കാര്‍ക്കും, സ്വകാര്യമേഖലയിലെയും മറ്റും സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് ഓണ്‍ ഡിമാന്റ് എന്ന പദ്ധതി കെഎസ് ആര്‍ടിസി സുല്‍്ത്താന്‍ ബത്തേരി ഡിപ്പോയിലും  ഈ മാസം 19 മുതല്‍ ആരംഭിക്കുന്നത്. ബോണ്‍ഡ് ടിക്കറ്റുകള്‍ മുഖാന്തരം യാത്രചെയ്യുന്നവര്‍ രാവിലെ എവിടെനിന്നു കയറുന്നുവോ അവിടതന്നെ വൈകിട്ട് തിരിച്ചിറക്കും.  ബോണ്‍ഡ് കൈപ്പറ്റുന്നവര്‍ക്ക് മാത്രമായിരിക്കും ഇത്തരം ബസ്സുകളില്‍ യാത്ര. പത്ത് ദിവസം മുതല്‍ 30 ദിവസം വരെ കാലവധിയുള്ള ബോണ്‍ഡുകള്‍ അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്, ഇരുപത്തഞ്ച് എന്നീ ദിവസങ്ങള്‍ കണക്കാക്കിയാണ് നല്‍കുന്നത്.  ഇതുവഴി യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയാണ് കെഎസ്ആര്‍ടിസി ഉറപ്പാക്കുന്നത്. കൂടാതെ യാത്രക്കാരുടെ ഇരുചക്രവാഹനങ്ങള്‍  ബസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.  യാത്രക്കാര്‍ക്ക് സൗജന്യമായി ദിനപത്രവും സാനിറ്റൈസര്‍ എന്നിവയും ലഭ്യമാക്കും. കൂടാതെ വൈഫൈകണക്ഷനും ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പദ്ധതിയുടെ ബോണ്‍ഡ് ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം  ഇന്ന് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ കെഎസ്ആര്‍ടിസി വടക്കന്‍മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. വി രാജേന്ദ്രന്‍ യാത്രക്കാരിക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
10:26