സഹജീവി സ്‌നേഹത്തിന് മാതൃക

0

സഹജീവി സ്‌നേഹത്തിന് മാതൃകയായി എടവകയിലെ മുഹമ്മദ് ഷാഹിദും, സാദിഖ് അലിയും.രണ്ട് തവണ അപകടത്തില്‍ പരിക്കേറ്റ തെരുവ് നായയെ ഡോക്ടറുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയാണ് രണ്ട് യുവാക്കളും  വെറ്ററിനറി ഡോക്ടര്‍ സുനിലും  മാതൃകയായത്.എടവക ഗ്രാമ പഞ്ചായത്തിലെ പാലമുക്കില്‍ പ്രദേശവാസികളുടെ ഓമനയായി മാറിയ നായയാണ് അപകടത്തില്‍പ്പെട്ടത്.

മുമ്പ് പാലമുക്കില്‍ ആരോ ഉപേക്ഷിച്ച് കാലിന്  സ്വാധിനം കുറഞ്ഞ നായ നാട്ടുകാരുടെ ആത്മമിത്രം കൂടിയായിരുന്നു. ഇന്ന് ഉച്ചക്ക് വീണ്ടും വാഹനം ഇടിച്ച് പരിക്ക് പറ്റിയ നായയെ രക്ഷിക്കാന്‍ ഗള്‍ഫില്‍ നിന്ന് എത്തി തോണിച്ചാലിലെ കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഹിദും സുഹൃത്ത് എന്‍.എ സാദിഖ് അലിയും ചേര്‍ന്ന് എടവക ഗ്രാമ പഞ്ചായത്തത്തിലെ വെറ്റിറിനറി സര്‍ജന്‍ ഡോ.സുനിലിന്റെ സഹായം തേടുകയും തുടര്‍ന്ന് ഡോക്ടര്‍ നായയെ ശുശ്രൂഷിക്കുകയും കൈക്ക് പ്ലാസ്റ്റര്‍ ഇടുകയും  ചെയ്തു.അവധി വകവെയ്ക്കാതെയാണ് ഡോക്ടര്‍ സുനില്‍  എത്തി സേവനം ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!