പുതുശ്ശേരിക്കടവില്‍ മറ്റൊരു പശുവിനും വെട്ടേറ്റു

0

പശുവിനെ വെട്ടിക്കൊന്ന പുതുശ്ശേരിക്കടവില്‍  മറ്റൊരു പശുവിനും വെട്ടേറ്റു.പട്ടാപ്പകല്‍ കൊല്ലപ്പെട്ട പശുവിന്റെ കൂടെയുണ്ടായിരുന്ന  മറ്റൊരു പശുവിനാണ്  വെട്ടേറ്റത്. പുതിയിടത്ത് ജോസിന്റെ പശുക്കള്‍ക്കാണ് വെട്ടേറ്റത്.കഴിഞ്ഞ വ്യാഴാഴ്ച ജോസിന്റെ ഗര്‍ഭിണിയായ പശു  അഞ്ജാതന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.തല ഭാഗത്ത് വിദഗ്ധമായി മാരകയായുധം ഉപയോഗിച്ച് കുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വെള്ളമുണ്ട സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍ മറ്റൊരു പശുവിന് കൂടിവെട്ടേറ്റതായി കണ്ടത്.

സംഭവത്തിന് ശേഷം രണ്ട് ദിവസമായി പശുക്കളെ കുളിപ്പിക്കുകയോ പുറത്തിറക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ വൈകിട്ട് കുളിപ്പിക്കുമ്പോഴാണ് ചെവിയുടെ പുറക് വശത്ത് കയര്‍ കെട്ടിയ ഭാഗത്ത് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്.പുതുശേരിക്കടവ് ഭാഗത്താണ് ജോസ് താമസിക്കുന്നതെങ്കിലും പുഴ അക്കരെ വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ കോളിക്കുണ്ട് ഭാഗത്താണ് ജോസ് പശുക്കളെ മേയ്ക്കുന്നത്. വിശാലമായതും ആള്‍ താമസമില്ലാത്തതും, മറ്റ് കൃഷിയിറക്കാത്തതുമായ ഏക്കര്‍ കണക്കിന് സ്ഥലം ഇവിടെയുണ്ട്. പശുക്കള്‍ക്ക് മേയാന്‍ പറ്റിയ സ്ഥലമായതിനാല്‍ നിരവധി പേര്‍ ഇവിടെ കന്നുകാലിയെ കെട്ടാറുണ്ട്. ഇവിടെ മുമ്പ് വലിയ ഒരു  ഫാം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഉപയോഗ ശൂന്യമായി  കിടക്കുന്ന ഫാമില്‍ ചീട്ട് കളിയും മറ്റ് സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!