സ്വകാര്യ ബസ് സര്‍വീസുകള്‍  നാളെ മുതല്‍

0

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ ആരംഭിക്കും.ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണു നഷ്ടം സഹിച്ചും സര്‍വീസ് ആരംഭിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ റൂട്ടുകളിലൊഴികെ ബസുകള്‍ ഓടും.യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക്  ,കയ്യുറ, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.പുല്‍പ്പള്ളിയില്‍ നിന്നും കേണിച്ചിറ – കല്‍പ്പറ്റ, മീനങ്ങാടി ,മാടപ്പള്ളിക്കുന്ന്, സീതാ മൗണ്ട്, പാടിച്ചിറ, മരക്കടവ്, പെരിക്കല്ലുര്‍, അമരക്കുനി, ഇരുളം റൂട്ടുകളിലാണു നാളെ സര്‍വീസ് ആരംഭിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!